രാവണേശ്വരം: സി.പി.ഐ.എമ്മിന്റെ മുന്‍ ചിത്താരി ലോക്കല്‍ സെക്രട്ടറിയും കര്‍ഷകസംഘം നേതാവും പ്രവാസി സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും രാവണേശ്വരത്തെ കലാസാംസ്‌കാരിക മേഖലകളില്‍ നിറ സാന്നിധ്യവുമായിരുന്ന ബി. ബാലകൃഷ്ണന്റെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണം രാമഗിരിയില്‍ വച്ച് നടന്നു. ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു സംഘാടകസമിതി ചെയര്‍മാന്‍ എ. പവിത്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗങ്ങളായ മൂലക്കണ്ടം പ്രഭാകരന്‍, പി. ദാമോദരന്‍, കെ. സബീഷ്, രാവണേശ്വരം ലോക്കല്‍ സെക്രട്ടറി കെ. രാജേന്ദ്രന്‍, ചിത്താരി ലോക്കല്‍ സെക്രട്ടറി പി. കൃഷ്ണന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, പി.കാര്യമ്പു,പി. രാധാകൃഷ്ണന്‍, ടി. ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ കെ. പവിത്രന്‍ സ്വാഗതം പറഞ്ഞു. അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി രാവിലെ പ്രഭാതഭേരിയും നടന്നു.