നടന്‍ ബാല അറസ്റ്റില്‍. കടവന്ത്ര പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

നടന്‍ ബാല അറസ്റ്റില്‍. കടവന്ത്ര പോലീസ് ആണ് അറസ്റ്റ് ചെയ്തത്. മുന്‍ ഭാര്യ നല്‍കിയ പരാതിയിലാണ് ബാലയെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചുവെന്നായിരുന്നു മുന്‍ ഭാര്യയുടെ പരാതി. ബാലയുമായി ജീവിക്കുന്ന സമയത്ത് ശരീരീരകമായിവ ഉപദ്രവിച്ചുവെന്നടക്കമുള്ള കാര്യങ്ങള്‍ പരാതിയില്‍ പറയുന്നുണ്ടാണ് വിവരം.

ബാലയുടെ മാനേജരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതര വകുപ്പുകളാണ് ബാലയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജെജെ ആക്റ്റ് ഉള്‍പ്പെടെ ചുമത്തി. പ്രായപൂര്‍ത്തിയാകാത്ത മകളെ മാനസികമായ ദുരിതത്തിലേക്ക് തള്ളിവിട്ടു എന്ന് പരാതിയില്‍ പറയുന്നു. മകളെ സംരക്ഷിച്ചില്ല എന്നും പരാതി ചൂണ്ടിക്കാട്ടുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ബാലക്കെതിരെ കേസെടുത്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ മുന്‍ ഭാര്യയും ബാലയും നേരത്തെ വാദപ്രതിവാദങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെ ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ വിശദീകരണവുമായി രം?ഗത്തെത്തുന്ന സാഹ?ചര്യം ഉണ്ടായി. തുടര്‍ന്നാണ് മുന്‍ഭാര്യ നിയമപരമായി നീങ്ങിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ നടനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കടവന്ത്ര സ്റ്റേഷനിലെത്തിച്ചത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ബാലയ്ക്കെതിരെ മകള്‍ നടത്തിയ പ്രതികരണത്തിന് പിന്നാലെ താരം മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷം കുട്ടി കനത്ത സൈബര്‍ ബുള്ളിയിങ് നേരിട്ടിരുന്നു, പിന്നാലെ ഇതിനെതിരെ അമൃത സുരേഷും രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *