ബാനം ഗവ.ഹൈസ്‌കൂളില്‍ കൊയ്ത്തുത്സവം നടത്തി

ബാനം: കാര്‍ഷിക സംസ്‌കൃതിയുടെ പാഠങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബാനം ഗവ.ഹൈസ്‌കൂളിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ നടത്തിയ കരനെല്‍കൃഷിയുടെ വിളവെടുപ്പിന്റെ ഭാഗമായി കൊയ്ത്തുത്സവം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക സി.കോമളവല്ലി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് വി.എന്‍ മിനി, എസ്.എം.സി ചെയര്‍മാന്‍ ബാനം കൃഷ്ണന്‍, എ.ഡി.എസ് ചെയര്‍പേഴ്സണ്‍ വി.ഓമന, ഹരിതസേന കോഡിനേറ്റര്‍ സഞ്ജയന്‍ മനയില്‍, അനൂപ് പെരിയല്‍, എം.ലത, നിശാന്ത് രാജന്‍, കെ.ഭാഗ്യേഷ് എന്നിവര്‍ സംബന്ധിച്ചു. സ്വകാര്യ വ്യക്തിയുടെ മുപ്പത് സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *