ബേക്കല്‍ ആര്‍ട്ട് ഫോറം ഉദ്ഘാടനം നവംബര്‍ 26 ന് ഞായറാഴ്ച വൈകുന്നേരം 3.30 ന് പള്ളിക്കരയില്‍ കണ്ണൂര്‍ സര്‍വ്വകലാശാല ബഹുഭാഷ പഠനകേന്ദ്രം ഡയറക്ടര്‍ ഡോ.എ.എം.ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും

പള്ളിക്കര : കലാ-സാംസ്‌കാരിക രംഗത്തെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് രൂപം നല്‍കിയ ബേക്കല്‍ ആര്‍ട്ട് ഫോറം നവംബര്‍ 26 ന് വൈകുന്നേരം 3.30 ന് പള്ളിക്കര ജി.എം.യു.പി.സ്‌കൂളില്‍ നടക്കുന്ന പരിപാടിയോട് കൂടി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ സര്‍വ്വകലാശാല ബഹുഭാഷ പഠനകേന്ദ്രം ഡയറക്ടര്‍ ഡോ.എ. എം.ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടി മുഖ്യാതിഥിയാകും. റഹ്മാന്‍ തായലങ്ങാടിയുടെ ‘വാക്കിന്റെ വടക്കന്‍ വഴികള്‍” എന്ന പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ച നടക്കും. ചര്‍ച്ചയില്‍ കവിത ചെര്‍ക്കള, സുമയ്യ തായത്ത് എന്നിവര്‍ പങ്കെടുക്കും.

ആലോചനയോഗം കെ.ഇ.എ ബക്കര്‍ ഉദ്ഘാടനം ചെയ്തു. ആര്‍ട്ട് ഫോറം പ്രസിഡണ്ട് അബു ത്വാഈ അധ്യക്ഷനായി. സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട്, ട്രഷര്‍ ബി.എം.മുഹമ്മദ് കുഞ്ഞി, റിട്ട.ഡി. വൈ.എസ്.പി., കെ.ദാമോദരന്‍ തച്ചങ്ങാട്, റിട്ട. അസിസ്റ്റന്റ് സെയില്‍ ടാക്‌സ് കമ്മീഷണര്‍ ഗോപാലന്‍ പളളിക്കര, സുല്‍ഫിക്കര്‍ അലി, രാജേന്ദ്രപ്രസാദ്, എം.എ.ഹംസ, രാജേഷ് കൂട്ടക്കനി, അഷറഫ് മൗവ്വല്‍, സാലിം ബേക്കല്‍, രാജേഷ് പള്ളിക്കര, മുഹമ്മദലി മഠം, ഖാലിദ് പള്ളിപ്പുഴ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *