പറപ്പിക്കാം നമ്മുടെ കഴിവുകളെ എന്‍.ടി.ടി എഫ് തലശ്ശേരി കേന്ദ്രത്തിന്റെ ഇഗ്നൈറ്റ് യുവര്‍ ഡ്രീംസ് പദ്ധതിക്ക് മടിക്കൈയില്‍ തുടക്കം

മടിക്കൈ സെക്കന്റ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്‍ ടിടിഎഫ് തലശ്ശേരി കേന്ദ്രത്തിലെ മൂന്നാം വര്‍ഷ മെക്കാട്രോണിക്സ് ഡിപ്ലോമ വിദ്യാര്‍ഥി യായ ക്രിസ്റ്റി പീറ്റര്‍ സ്വയം നിര്‍മിച്ച ഡ്രോണ്‍ പറത്തി. കൗതുകമതല്ല കണ്ടറിഞ്ഞ് പഠിച്ചാല്‍ ഓരോര്‍ക്കുമുള്ള കഴിവുകളും പുറത്തുവരുമെന്ന തെളിയിക്കുന്നതായിരുന്നു എന്‍ ടി ടി എഫിന്റെ ഈ പുതിയ പദ്ധതി. നിങ്ങളുടെ സ്വപ്നങ്ങളെ ജ്വലിപ്പിക്കുക (Ignite your dreams ) എന്ന താണ് പദ്ധതി. ക്രിസ്റ്റി പീറ്റര്‍ സ്വയം നിര്‍മിച്ച ഡ്രോണ്‍ മടിക്കൈ II സര്‍ക്കാര്‍ വിദ്യാലയത്തില്‍ പറപ്പിച്ചപ്പോള്‍ ഇത്തരം പദ്ധതികള്‍ ജില്ലയിലെ വിദ്യാലയങ്ങളിലെ അധ്യയന രീതിക്ക് കൂടുതല്‍ ഉപകാരപ്രദമാകുമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത പറഞ്ഞു. കുട്ടികളിലെ നൈപുണ്യ ശേഷിയെ കണ്ടെത്തി പരിപോഷിപ്പിക്കുക അതില്‍ കൃത്യതയോടെ ശാസ്ത്രിയ രീതിയില്‍ പരിശീലനത്തിന് ത്തിന് സജ്ജരാക്കുക. സിലബസിനപ്പുറം യഥാര്‍ഥ തൊഴില്‍ അന്തരീക്ഷത്തിന്റെ പ്രാഥമിക അനുഭവമാണ് ഇത്തരം പരിപാടികളിലൂടെ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നത്. കേരളത്തിലെ സ്ഥാപനങ്ങളെ കൂട്ടിയിണക്കി വ്യവസായ ഹബ്ബുകളുമായി ബന്ധിപ്പിച്ചു സുഗമമായ നൈപുണ്യപരിശീലനത്തിനു കേരള സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെയും സ്വയം സംരഭകരാകുന്നതിനുള അവസരം ഒരുക്കി കൊടുക്കുക എന്നീ ലക്ഷ്യവുമായാണ് എന്‍ ടി ടിഫ് അധികൃതര്‍ വിദ്യാര്‍ത്ഥികളുമായി നേരിട്ട് സംവദിക്കാനെത്തിയത്. കണ്ണൂര്‍, കാസര്‍ഗോഡ് വയനാട്, കോഴിക്കോട് ജില്ലകളിലെ പൊതു വിദാലയങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മടിക്കൈ സെക്കന്‍ഡ് ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാലയത്തില്‍ നടന്ന പരിപാടിയില്‍ പി.ടി.എ പ്രസിഡണ്ട് ശശീന്ദ്രന്‍ മടിക്കൈ അദ്ധ്യക്ഷത വഹിച്ചു. എന്‍ ടി ടി എഫ് പ്രിന്‍സിപ്പള്‍ അയ്യപ്പന്‍ ആര്‍ നൈപുണ്യ പരിശീലനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും തൊഴിലവസരങ്ങളെ കുറിച്ചും ക്ലാസെടുത്തു. വികാസ് പലേരി പദ്ധതി വിശദീകരിച്ചു.സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ പ്രീതി ശ്രീധരന്‍ സ്വാഗതവും സീമ എം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *