കാഞ്ഞങ്ങാട്:മടിയന്‍ കൂലോം ശ്രീ ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിവിധ കഴകങ്ങളുടെയും കൂട്ടായ്മകളുടെയും തറവാടുകളുടെയും ഭക്ത ജനങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്.തിരുസന്നിധിയിലെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഷാര്‍ജയിലെ റോളയില്‍ ജോലി ചെയ്തിരുന്ന പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന പടിഞ്ഞാറെ ഗോപുര നടയിലെ കട്ടിലയും വാതിലും പിത്തള പൊതിയുന്ന ജോലി പൂര്‍ണ്ണമായും ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള ഫണ്ട് ഏല്പിക്കല്‍ ചടങ്ങ് ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തില്‍ വെച്ച് നടന്നു. ശില്പി വി.വി. രാധാകൃഷ്ണന്‍ കുഞ്ഞിമംഗലം പ്രവാസി കൂട്ടായ്മ പ്രസിഡണ്ട് എ. വി. മോഹനനില്‍ നിന്നും തുക ഏറ്റുവാങ്ങി. കൂടാതെ ക്ഷേത്രത്തിലെ കലശോത്സവത്തിന് തിരുവായുധങ്ങള്‍ എഴുന്നള്ളിച്ച് വെക്കുന്ന തറ പൂര്‍ണമായും പിച്ചള പൊതിയുന്നതിനുള്ള തുക കാരാക്കോട് തൊ ണ്ട്യന്‍ വീട്ടില്‍ കമലാക്ഷി രാജന്‍ ക്ഷേത്ര തിരുസന്നിധിയില്‍വച്ച് ശില്പിയെ ഏല്‍പ്പിച്ചു. എ വി. ബാലകൃഷ്ണന്‍ മടിയന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വി. എം. ജയദേവന്‍, ട്രസ്റ്റി മെമ്പര്‍ എന്‍. വി. ബേബി രാജ്,വി. നാരായണന്‍, നവീകരണ കമ്മിറ്റി വൈസ് ചെയര്‍മാന്‍ തോക്കാനം ഗോപാലന്‍, ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. വിജയന്‍ , ബാബു മയൂരി പ്രവാസി സംഘടന പ്രതിനിധികളായ ഏരോല്‍ കുഞ്ഞിക്കണ്ണന്‍, ഭരതന്‍ എം. പുല്ലൂര്‍, തമ്പാന്‍ കുരിക്കള്‍,ടി വി.കൃഷ്ണന്‍, പി. വി. കുഞ്ഞിക്കണ്ണന്‍, ദാമോദരന്‍ വേലാശ്വരം, ടി.വി. ശശികുമാര്‍, സത്യകഴകം മടിയന്‍ കണ്ണച്ചന്‍ വീട് സെക്രട്ടറി ശ്രീജിത്ത് കുഞ്ഞിവീട് എന്നിവര്‍ പങ്കെടുത്തു. അച്യുതന്‍ മടിയന്‍ സ്വാഗതം പറഞ്ഞു.