രാജപുരം:പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് സൗജന്യമായി നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്തു.
പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ട് കേന്ദ്ര തോട്ടവിളവികസന ഗവേഷണ കേന്ദ്രo കാസര്‍ഗോഡും, കൃഷിവിജ്ജാന്‍ കേന്ദ്ര കാസര്‍ഗോഡും, ഗ്രീന്‍ ചന്ദ്രഗിരി ആഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ്ഡ് കമ്പനി ലിമിറ്റഡിന്റെയും ആഭി മുഖ്യത്തില്‍ അത്യൂ ല്പാദന ശേഷിയുള്ള കമുക്, തെങ്ങ് തൈകളാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം കാസര്‍ഗോഡ് എം പി രാജമോഹന്‍ ഉണ്ണിത്താന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്റ് ടി.കെ നാരായണന്‍ അദ്ധ്യക്ഷനായി , ഐ സി ആര്‍ , സി.പി സി. ആര്‍. ഐ ഡയരക്ടര്‍ ഡോ. കെ.ബി ഹെഡ്ബാര്‍ മുഖ്യ പ്രഭാഷണം നടത്തി.രാജപുരം ഹോളിഫാമിലി പള്ളി വികാരി റവ. ഫാദര്‍ ജോസ് അരിച്ചിറ, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം രേഖ സി, വാര്‍ഡ് മെമ്പര്‍ വനജ ഐത്തു എന്നിവര്‍ സംസാരിച്ചു. ഐ.സി ഏ ആര്‍ . കൃഷിവിജ്ജാന്‍ കേന്ദ്ര, സി.പി സി.ആര്‍. ഐ ഹെഡ് ഡോ. മനോജ് കുമാര്‍ ടി.സി സ്വാഗതവും ഗ്രീന്‍ ചന്ദ്രഗിരി ആഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ്ഡ് കമ്പനി ചെയര്‍മാന്‍ ബി. രത്‌നാകരന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു.
ചടങ്ങില്‍ വെച്ചു കമ്പനിയുടെ ഉല്പന്നമായ പച്ച കക്ക പൊടിച്ചത് വിതരണോദ്ഘാടനവും എം പി നിര്‍വ്വഹിച്ചു. ഗ്രീന്‍ ചന്ദ്രഗിരി ആഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂഡ് കമ്പനി ഡയറക്ടര്‍ ഷാജന്‍ പൈങ്ങോട്ട്, സി ഇ ഒ രജനി സുമേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.