കപ്പലില്‍ നിന്ന് ജീവനക്കാരുടെ മിസ്സിംഗ് : തിരോധനത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തണമെന്ന് മര്‍ച്ചന്റ് നേവിക്ലബ്

പാലക്കുന്ന് : കപ്പലില്‍ നിന്ന് ജീവനക്കാരെ കാണാതാവുന്നത് തുടര്‍കഥയാകുമ്പോള്‍ അതിന്റ യഥാര്‍ഥ കാരണങ്ങള്‍ എന്നും ഏറെ ദുരൂഹമാണ്. കാണാതായ വിവരം 72 മണിക്കുറിനകം അടുത്ത ബന്ധുക്കളെ അറിയിക്കുന്നതോടെ ദൗത്യം അവസാനിപ്പിക്കുന്ന പതിവ് രീതിയില്‍ പ്രതിഷേധിച്ചു. മുന്‍കാലങ്ങളില്‍ ഇല്ലാതിരുന്ന മിസ്സിംഗ് പ്രവണത ഈയിടെ വര്‍ധിച്ചു വരുന്നതിന്റെ നിജസ്ഥിതി കണ്ടെത്തണമെന്ന് കോട്ടിക്കുളം മര്‍ച്ച്ന്റ്‌നേവി ക്ലബ് യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയില്‍ നിന്ന് ഒട്ടേറെ കപ്പല്‍ ജീവനക്കാര്‍ കാണാതാവുന്നത് തുടര്‍കഥയാകുന്നതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി അധ്യക്ഷനായി.

സെക്രട്ടറി യു. കെ. ജയപ്രകാശ്, ട്രഷറര്‍ കൃഷ്ണന്‍ മുദിയക്കാല്‍, നാരായണന്‍ കുന്നുമ്മല്‍, എ.കെ. അബ്ദുല്ലകുഞ്ഞി സി. ആണ്ടി, ഇബ്രാഹിം കാഞ്ഞങ്ങാട്, പി. വി.കുഞ്ഞിക്കണ്ണന്‍, ബാലകൃഷ്ണന്‍ കാഞ്ഞങ്ങാട്, കെ. പ്രഭാകരന്‍, ടി. വി. രാഘവന്‍, എം. കൃഷ്ണന്‍, നാരായണന്‍ അരവത്ത്, ബാലന്‍ കുന്നുമ്മല്‍, ബി. എ. രാധാകൃഷ്ണന്‍, പാക്കം നാരായണന്‍, എന്നിവര്‍ സംസാരിച്ചു. മുന്‍ സെക്രട്ടറി മുഹമ്മദ് ഹുസൈന്റെയും മുന്‍ പ്രസിഡന്റ് കെ. വി.ബാലകൃഷ്ണന്റെയും നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *