ലഹരി വിരുദ്ധ ബോധവല്‍ക്കരണവും, സാമൂഹിക സുരക്ഷയും, മികച്ച രക്ഷകര്‍ത്തൃത്വവും സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തി

രാജപുരം: കേരള വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഉള്ള കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പനത്തടി പഞ്ചായത്തിലെ ബളാംതോട് കാപ്പിതോട്ടം ഉന്നതിയില്‍ വെച്ച് ലഹരി വിരുദ്ധ ബോധവല്‍ക്കരണവും, സാമൂഹിക സുരക്ഷയും മികച്ച രക്ഷകര്‍ത്തൃത്വവും സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തി. രാജപുരം സബ് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍ ഉല്‍ഘാടനം ചെയ്ത ശേഷം ലഹരിക്കെതിരെയും കുട്ടികള്‍ നേരിടുന്ന ചൂഷണങ്ങളെയും കുറിച്ചും ക്ലാസ്സ് എടുത്തു. തുടര്‍ന്ന് രാജപുരം ചൈല്‍ഡ് ഫ്രണ്ട്ലി ഓഫീസര്‍ എ എസ് ഐ രാജേഷ് കുമാര്‍ മികച്ച രക്ഷകര്‍ത്തൃത്വത്തെ കുറിച്ചും, മദ്യപാനം വീടുകളില്‍ ഉണ്ടാക്കുന്ന അരക്ഷിതത്വത്തെ കുറിച്ചും സംസാരിച്ചു.മഹിള സമഖ്യ സ്റ്റാഫ് സന്ധ്യ സാമൂഹിക പഠന മുറി അധ്യാപിക കാവ്യ എന്നിവര്‍ പ്രസംഗിച്ചു. സമഖ്യ കോര്‍ഡിനേറ്റര്‍ അനീസ സ്വാഗതവും പ്രമോട്ടര്‍ ഹരി പ്രിയ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *