ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

രാജപുരം: കണ്ണൂര്‍ എഡിഎം നവിന്‍ ബാബു ആത്മഹത്യ ചെയ്യാന്‍ കാരണക്കാരിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ രാജി വെക്കുക ആത്മഹത്യ പ്രരണ കുറ്റത്തിന് കേസെടുക്കുക എന്നിവ ആവശ്യപ്പെട്ടു കൊണ്ട് ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ചുള്ളിക്കരയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി ഡിസിസി ജനറല്‍ സെക്രട്ടറി ഹരിഷ് പി നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദന ബലൂര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പര്‍ മീനാക്ഷി ബാലകൃഷ്ണന്‍,എം എം സൈമണ്‍,വി.ബാലകൃഷ്ണന്‍, പി.എ ആലി,ബാലചന്ദ്രന്‍ പി കെ , സേമി മാത്യു,വിനോദ് കപ്പിത്താന്‍, ബി അബ്ദുള്ള,വി കെ ബാലകൃഷ്ണന്‍, രേഖാ സി,ആന്‍സി ജോസഫ്, സജിപ്ലാച്ചേരിപ്പുറത്ത്, രാജീവ് ചീരോള്‍, സജി പ്ലാച്ചേരി കള്ളാര്‍, സി കൃഷ്ണന്‍ നായര്‍, എ.കുഞ്ഞിരാമന്‍ അയ്യങ്കാവ്,സജി മണ്ണൂര്‍,എം യു തോമസ്, നാരായണന്‍ ചുള്ളിക്കര, സണ്ണി
ഇലവുങ്കാല്‍,ജോസ് മണിയന്‍ കോട്ട്,സിന്റോ പാലത്തിനടിയില്‍, അജിത്ത് കുമാര്‍ ബി ,
വിനോദ് ജോസഫ്,
ജയിന്‍ചുള്ളിക്കര എന്നിവര്‍ നേതൃത്വം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *