ലെബനന്‍: തെക്കന്‍ ലെബനനില്‍ മുനിസിപ്പല്‍ ആസ്ഥാനത്തിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മേയറടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി വിവരം. നബതിയ നഗരത്തില്‍ ബുധനാഴ്ചയാണ് ആക്രമണം നടന്നത്.
ഇതോടെ മേഖലയില്‍ ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിക്കുകയാണെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ലയെ പൂര്‍ണമായും തകര്‍ക്കാനാണ് ഇസ്രയേലിന്റെ ശ്രമം. അതിനാല്‍ തന്നെ സര്‍ക്കാര്‍ ഓഫീസുകളും കെട്ടിടങ്ങളും കേന്ദ്രീകരിച്ച് ഇസ്രയേല്‍ ആക്രമണം തുടങ്ങിയതിനെ ഭീതിയോടെയാണ് ലെബനനിലെ സാധാരണക്കാര്‍ നോക്കിക്കാണുന്നത്.