ദുബായ് : പുത്തന്‍ ആകര്‍ഷണങ്ങളും അനുഭവങ്ങളും സമ്മാനിക്കുന്ന ഗ്ലോബല്‍ വില്ലേജിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആറു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കാണ് വിനോദകേന്ദ്രം ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ തുടക്കമിട്ടത്. ഉദ്ഘാടന ദിനം തന്നെ ലോകമെമ്പാടുമുള്ള നിരവധി സന്ദര്‍ശകരാണ് ഇവിടേക്കെത്തിയത്.
വിവിധ സംസ്‌കാരങ്ങള്‍, വിനോദ പരിപാടികള്‍, ഭക്ഷണം, ഷോപ്പിങ് എന്നിവയുടെ സംഗമവേദിയായാണ് ഗ്ലോബല്‍ വില്ലേജിനെ വിശേഷിപ്പിക്കുന്നത്. ഡ്രാഗണ്‍ തടാകത്തിലെ ലേസര്‍ പ്രദര്‍ശനങ്ങള്‍, ത്രീഡി പ്രദര്‍ശനങ്ങള്‍, വാരാന്ത്യങ്ങളിലെ കരിമരുന്ന് പ്രയോഗങ്ങള്‍ എന്നിവയെല്ലാം പുതിയ പതിപ്പിന്റെ മാറ്റുകൂട്ടും.
ഔദ്യോഗിക ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴി പ്രവേശന ടിക്കറ്റുകള്‍ വാങ്ങാം. ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ എമിറേറ്റിന്റെ സ്ഥാനം ഉയര്‍ത്തുന്നതില്‍ ഗ്ലോബല്‍ വില്ലേജ് വലിയ പങ്കാണ് വഹിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വേേു:െ//ംംം.ഴഹീയമഹ്ശഹഹമഴല.മല