ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബര്‍ 20ന്
രാജപുരം: മാനടുക്കം ശ്രീ അയ്യപ്പക്ഷേത്ര ബ്രഹ്‌മ കലശ ധ്വജ പ്രതിഷ്ഠാ കൊടിയേറ്റ് ആറാട്ട് മഹോത്സവം 2025 മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 10 വരെ നടക്കും. ഇതിന്റെ ഭാഗമായുള്ള ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബര്‍ 20ന് ഞായറാഴ്ച രാവിലെ 10 മണിക്ക് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് അഡ്വക്കേറ്റ് എം നാരായണന്‍ അധ്യക്ഷതവഹിക്കും. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, വിവിധ ക്ഷേത്ര പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് പുന: പ്രതിഷ്ഠാ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ മോഹന്‍ കുമാര്‍, ക്ഷേത്രം പ്രസിഡന്റ് അഡ്വ. എം നാരായണന്‍, ക്ഷേത്രം സെക്രട്ടറി മധുസൂദനന്‍ തൊടുപ്പനം, വി പി ഗോപാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.