വെള്ളിക്കോത്ത് : മഹാകവി പി’ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കണമെന്ന് സി.പി.ഐ.എം അജാനൂര്‍ ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. മുതിര്‍ന്ന പാര്‍ട്ടി അംഗം ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍ പതാക ഉയര്‍ത്തിയതോടുകൂടി സമ്മേളനത്തിന് തുടക്കമായി.സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം സി. എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി മനോജ് കുമാര്‍ കാരക്കുഴി അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി വി. വി.തുളസി പ്രവര്‍ത്തന റിപ്പോര്‍ട്ടും എ. വി. രക്തസാക്ഷി പ്രമേയവും വി ഗിനീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം പി. അപ്പുക്കുട്ടന്‍,ഏരിയ കമ്മിറ്റി അംഗങ്ങളായ എം. പൊക്ലന്‍, മൂലക്കണ്ടം പ്രഭാകരന്‍, കാറ്റാടി കുമാരന്‍, ദേവി രവീന്ദ്രന്‍, ശിവജി വെള്ളിക്കോത്ത്,കെ. സബീഷ് എന്നിവര്‍ സംസാരിച്ചു. 15 അംഗ ലോക്കല്‍ കമ്മിറ്റിയില്‍വി. വി തുളസിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംഘാടകസമിതി ചെയര്‍മാന്‍ ടി. പി. രാജേഷ് സ്വാഗതം പറഞ്ഞു.തുടര്‍ന്ന് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും പൊതുസമ്മേളനവും നടന്നു പൊതുസമ്മേളനം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.