ഉദുമ : സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഡിസിസി പ്രസിഡന്റ് പി. കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീധരന്‍ വയലില്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.വി. പി. അബ്ദുല്‍ റഷീദ്,
ഡിസിസി സെക്രട്ടറിമാരായ വി. ആര്‍.
വിദ്യാസാഗര്‍, ഗീതാ കൃഷ്ണന്‍
ധന്യ സുരേഷ്, ബ്ലോക്ക്
കോണ്‍ഗ്രസ് പ്രസിഡന്റ് കെ. വി. ഭക്തവത്സലന്‍,
വൈസ് പ്രസിഡന്റ് വാസു മാങ്ങാട്,
പ്രഭാകരന്‍ തെക്കേക്കര, കെ. വി. രാജഗോപാലന്‍, ഷിബു കടവങ്ങാനം എന്നിവര്‍ പ്രസംഗിച്ചു.