കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നീലേശ്വരം സൗത്ത് യൂണിറ്റ് കുടുംബമേളയും സാംസ്‌കാരിക വേദിയുടെ ഉദ്ഘാടനവും ഡോക്ടര്‍ കെ വി സജീവന്‍ നിര്‍വഹിച്ചു

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (കെ എസ് എസ് പി യു )നീലേശ്വരം സൗത്ത് യൂണിറ്റ് കുടുംബമേളയും സാംസ്‌കാരിക വേദിയുടെ ഉദ്ഘാടനവും ഡോക്ടര്‍ കെ വി സജീവന്‍ (പു.ക.സ സംസ്ഥാന കമ്മറ്റി അംഗം)നിര്‍വഹിച്ചു.മുതിര്‍ന്ന പെന്‍ഷന്‍കാരെ സംസ്ഥാന കമ്മിറ്റി അംഗം പി കെ മാധവന്‍ നായര്‍ ആദരിച്ചു.ജില്ലാ കമ്മിറ്റി അംഗം ഇ വിജയന്‍,ബ്ലോക്ക് സെക്രട്ടറി വി രവീന്ദ്രന്‍ ,യൂണിറ്റ് ഇന്‍ ചാര്‍ജ് എം കുഞ്ഞിരാമന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.യൂണിറ്റ് പ്രസിഡണ്ട് ടി വസന്തകുമാര്‍ അധ്യക്ഷത വഹിച്ചു.ടി എ പുരുഷോത്തമന്‍ സ്വാഗതവും പി ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *