നീലേശ്വരത്ത് ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണണം ഐഎന്‍ടിയുസി

നീലേശ്വരം:നീലേശ്വരം ടൗണില്‍ രാവിലെയും വൈകുന്നേരവും ഉണ്ടാകുന്ന ഗതാഗതക്കുരുക്കു കൊണ്ട്ഓട്ടോ തൊഴിലാളികളും ജനങ്ങളും അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തരമായും പരിഹാരം കാണണം. അടച്ചിട്ട തെരു റോഡ് തുറന്നുകൊടുത്താല്‍ ഒരു പരിധിവരെ പ്രസ്തുത വിഷയത്തിന് ശാശ്വതപരിഹാരം കാണാന്‍ കഴിയും.
തെരുഅഞ്ഞുറ്റമ്പലം വീരര്‍ കാവിലെ
കളിയാട്ട മഹോത്സവം നടക്കാനിരിക്കെ അടുത്ത ദിവസം തന്നെ റോഡ് തുറന്നു കൊടുക്കണം അല്ലാത്തപക്ഷം ഹൈവേറോഡ് ഉപരോധം ഉള്‍പ്പടെയുള്ള സമരവുമായി ഐഎന്‍ടിയുസി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ മുന്നോട്ടു പോകുമെന്ന് യൂണിയന്‍ നേതൃയോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ ഡിവിഷന്‍ പ്രസിഡണ്ട്
സി വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു യൂണിയന്‍ ജില്ലാ പ്രസിഡണ്ട് വി വി സുധാകരന്‍, ശശിധരന്‍ മാമുനി, ഷനീര്‍കോട്ടിക്കുളം,കുഞ്ഞികൃഷ്ണന്‍ ചൂട്ട്വം എന്നിവര്‍സംസാരിച്ചു.ഡിവിഷന്‍ സെക്രട്ടറി റിനീഷ് ബാബു മൂലപ്പള്ളി സ്വാഗതവുംയൂണിയന്‍ വൈസ് പ്രസിഡണ്ട്ബാലകൃഷ്ണന്‍ മാടായി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *