പാലക്കുന്ന് പള്ളം വിക്ടറി ക്ലബ് നടത്തിയ നേത്ര പരിശോധന ക്യാമ്പ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു

പാലക്കുന്ന് : പള്ളം വിക്ടറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് 45-ആം വാര്‍ഷികത്തിന്റെ ഭാഗമായി മാവുങ്കാല്‍ മാം ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന, തിമിര ശാസ്ത്രക്രിയ നിര്‍ണയ ക്യാമ്പ് നടത്തി. അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ ശ്രീജ തെക്കേക്കര അധ്യക്ഷയായി. മാവുങ്കാല്‍ മാം ട്രസ്റ്റ് കണ്ണാശുപത്രി ക്യാമ്പ് കോര്‍ഡിനേറ്റര്‍ എ. രാധാകൃഷ്ണന്‍, കണ്‍വീനര്‍ പി. പി. ശ്രീധരന്‍, വി.വി.കെ. ബാബു, പി. ആര്‍. പ്രണവന്‍, പ്രണവ് പ്രഭാകരന്‍, പ്രഭാകരന്‍ തെക്കേക്കര എന്നിവര്‍ പ്രസംഗിച്ചു.ക്യാമ്പില്‍ പങ്കെടുത്ത അര്‍ഹരായവര്‍ക്ക് ഖത്തര്‍ പ്രവാസി എ.അശോകന്‍ കണ്ണട നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *