സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ 27 ന് ഞായറാഴ്ച പൂടംകല്ല് ബഡ്‌സ് സ്‌കൂളില്‍

രാജപുരം: ജവഹര്‍ പൂടംകല്ല് യെനപ്പായ മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി ചേര്‍ന്ന് കള്ളാര്‍, പനത്തടി, കോടോം ബേളൂര്‍, ബളാല്‍ എന്നി പഞ്ചായത്തുകളും വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ 27 ന് ഞായറാഴ്ച പൂടംകല്ല് ബഡ്‌സ് സ്‌കൂളിന്‍ നടക്കും. പത്ത് വിഭാഗങ്ങളിലായി വിദഗ്ധരായ മുപ്പതോളം ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമാകും.

ജനറല്‍ മെഡിസിന്‍, കാന്‍സര്‍ രോഗ വിഭാഗം, ബ്രസ്റ്റ് കാന്‍സര്‍ സ്‌ക്രീനിംഗ്, മാമോഗ്രാം, ഓറല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ്, ഇ.എന്‍.ടി. (ചെവി, തൊണ്ട, മൂക്ക്), നേത്രരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, കുട്ടികളുടെ വിഭാഗം, സ്ത്രീ രോഗ/പ്രസവ വിഭാഗം, ത്വക്ക് രോഗ വിഭാഗം, ഫാര്‍മസി, ലബോറട്ടറി, ബ്ലഡ് പ്രഷര്‍ പരിശോധന, ഷുഗര്‍ പരിശോധന, ഇസിജി പരിശോധ. തുടങ്ങിയ സേവനം ലഭ്യമാണ്.

ബുക്ക് ചെയ്യാനുള്ള നമ്പര്‍:
9495373531, 9847628303, 9400924180, 9496408819, 8301006032.

Leave a Reply

Your email address will not be published. Required fields are marked *