‘ഇന്ത്യന്‍ മരിടൈം ഐകോണ്‍ 2024’ അവാര്‍ഡിന് സൈലേഴ്‌സ് സൊസൈറ്റിയുടെ ഇന്ത്യയിലെ തലവന്‍ മലയാളിയായ ക്യാപ്റ്റന്‍ വി. മനോജ് ജോയ് അര്‍ഹനായി

പാലക്കുന്ന്: ഇന്ത്യന്‍ ഷിപ്പിങ് രംഗത്തെ മാരക്‌സ് മീഡിയയുടെ ‘ഇന്ത്യന്‍ മരിടൈം ഐകോണ്‍ 2024’ അവാര്‍ഡിന് സൈലേഴ്‌സ് സൊസൈറ്റിയുടെ ഇന്ത്യയിലെ തലവന്‍ മലയാളിയായ ക്യാപ്റ്റന്‍ വി. മനോജ് ജോയ് അര്‍ഹനായി. ഷിപ്പിങ് മന്ത്രാലയത്തിന് കീഴില്‍ മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അഡൈ്വസറി ബോര്‍ഡ് അംഗമാണ് അദ്ദേഹം.

രാജ്യാന്തര തലത്തില്‍ മര്‍ച്ചന്റ് നേവി ജീവനക്കാരുടെ ജോലിയിലെ സുരക്ഷയും ക്ഷേമ പ്രവര്‍ത്തനവുമായി സതാംപ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈലേഴ്‌സ് സൊസൈറ്റിയുടെ ഇന്ത്യന്‍ ഘടകത്തിന്റെ തലവനായ ക്യാപ്റ്റന്‍ മനോജ് ജോയ് തിരുവനന്തപുരം സ്വദേശിയാണ്.
ചെന്നൈയിലാണ് സ്ഥിര താമസം.കപ്പല്‍ ജീവനക്കാരുടെ വേതനം, സേവനം ഭക്ഷണം, ജോലി സുരക്ഷ, നഷ്ടപരിഹാരം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ഇടപെട്ട് പ്രശ്‌നപരിഹാരം കണ്ടെത്തുന്ന മികവിലാണ് മാരക്‌സ് മീഡിയ അവാര്‍ഡ്. മരിടൈം സേവനങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിന് വിവിധ പുരസ്‌ക്കാരങ്ങള്‍ മുന്‍പ് കിട്ടിയിരുന്നു.

ഡി.ജി ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥന്‍ ഐഎഎസ് അദ്ദേഹത്തെ അഭിനന്ദിച്ചു.. ജീവനക്കാര്‍ നേരിടുന്ന വിവിധ വിഷയങ്ങളില്‍ രാജ്യത്തിലെ തിരഞ്ഞെടക്കപ്പെടുന്ന കേന്ദ്രങ്ങളില്‍ അദ്ദേഹം ബോധവത്ക്കരണ സെമിനാറുകള്‍ നടത്തി വരികയാണ് . കേരളത്തില്‍ കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ നവംബര്‍ 6 നാണ് സെമിനാര്‍ നടത്തുക. മാരക്‌സ് മീഡിയ അവാര്‍ഡ് ജേതാവിന് മര്‍ച്ചന്റ്‌നേവി ക്ലബ്ബില്‍ സ്വീകരണവും ആദരിക്കലും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *