ശ്രീ അയ്യപ്പന്‍ തിരുവിളക്ക് മഹോത്സവം; ബുക്ക്‌ലെറ്റ് പ്രകാശനം ചെയ്തു

ചെമ്മനാട് ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരം പതിനെട്ടാം വാര്‍ഷികം ശ്രീ അയ്യപ്പന്‍ തിരുവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ആഘോഷ കമ്മിറ്റിക്ക് വേണ്ടി പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയ ബുക്ക്‌ലെറ്റ് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പ്രഭാകര ഗുരുസ്വാമി തൃക്കണ്ണാട് കീഴൂര്‍ മുന്‍ ട്രസ്റ്റി മേലത്ത് ബാലകൃഷ്ണന്‍ ഗുരുസ്വാമി പെര്‍ളടുക്കം നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ആഘോഷ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ ഗംഗാധരന്‍ കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ രവി ഈക്കോട്ട് സ്വാഗതം പറഞ്ഞു. ആഘോഷ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ നാരായണന്‍ വടക്കീനിയ, മന്ദിരം ഗുരുസ്വാമി കുഞ്ഞമ്പു സ്വാമി മനക്കോത്ത്, മന്ദിരം പ്രസിഡണ്ട് ഗോപിനാഥന്‍ കാട്ടൂര്‍, സെക്രട്ടറി വിഷ്ണു പ്രസാദ് കാട്ടാമ്പള്ളി, ആഘോഷ കമ്മിറ്റി ട്രഷറര്‍ സത്യനാരായണന്‍ കണിയാന്‍തൊട്ടി, പബ്ലിസിറ്റി കണ്‍വീനര്‍ മോഹനന്‍ പാലോത്ത്, മാതൃസമിതി പ്രസിഡണ്ട് അജിത ജനാര്‍ദ്ദനന്‍ മനക്കോത്ത്, സെക്രട്ടറി ദിവ്യ ജയന്‍ പാലോത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അശോകന്‍ തട്ടില്‍ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *