കൃഷ്ണപ്പിള്ള വായനശാലയില്‍ വായനായനത്തിന് തുടക്കം. കെ.പി. രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.

പി.വി. ഷാജികുമാറിന്റെ ആദ്യ നോവല്‍ മരണ വംശം കൊടക്കാട് നാരായണന്‍ പരിചയ പ്പെടുത്തി.

കരിവെള്ളൂര്‍: ആണൂര്‍ കൃഷ്ണപ്പിള്ള വായന ശാല ആന്റ് ഗ്രന്ഥാലയത്തില്‍ വായനായനത്തിന് തുടക്കമായി. കരിവെള്ളൂര്‍
നോര്‍ത്ത് നേതൃസമിതി കണ്‍വീനര്‍ കെ.പി. രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് എം.പി. ഉഷ അധ്യക്ഷയായി. സി. സുനിലിന്റെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍ പി.വി. ഷാജികുമാറിന്റെ ആദ്യ നോവല്‍ ‘ മരണ വംശം’ പരിചയപ്പെടുത്തി. ഏര്‍ക്കാന എന്ന ഒരു സാങ്കല്‍പിക പ്രദേശത്തെ ചുറ്റി പറ്റിയുള്ള കഥകളുടെ കെട്ടഴിച്ചുവിട്ട അനുഭവമാണ് പി.വി. ഷാജികുമാറിന്റെ ‘മരണവംശം’ എന്ന നോവല്‍ വായനയിലൂടെ ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡിന്റെ ജീവിതവും ജീവതാളവുമായ തെയ്യത്തിന്റെ വിവിധ ഭാവങ്ങളെ മനുഷ്യന്റെ ജീവിതവുമായിചേര്‍ത്ത് വായിക്കുമ്പോള്‍ ദൈവവും മനുഷ്യനും തമ്മിലുള്ള അകലം തന്നെയാണ് ഇല്ലാതാകുന്നത്. അദ്ദേഹം വ്യക്തമാക്കി.ടി. സുനില്‍, വിനോദ് ആണൂര്‍, സി.സുരേഷ്, എ. അജിത, സി. രമേശന്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *