ഡല്‍ഹിയിലെ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു

ഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷവും അനിയന്ത്രിതവും ആയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ഇന്ന് രാവിലെ 8 മണി മുതല്‍ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ – ഗ്രേഡ് 2 നടപ്പാക്കി തുടങ്ങി. മലിനീകരണം കുറയ്ക്കാന്‍ കര്‍ശന പരിശോധനകളും, നടപടികളും ഉണ്ടാകും. പൊടി കുറയ്ക്കാന്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് കൂട്ടും, ഗതാഗത തടസം കുറയ്ക്കാന്‍ നഗരത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും നിര്‍ദേശമുണ്ട്. നിലവില്‍ ഡല്‍ഹിയില്‍ വായുമലിനീകരണ തോത് മുന്നൂറ് കടന്ന് വളരെ മോശം അവസ്ഥയിലാണ്. എന്‍സിആര്‍ മേഖലയിലാകെ നിയന്ത്രണങ്ങള്‍ ബാധകമാക്കി എങ്കിലും വരും ദിവസങ്ങളിലും ഈ തോത് തുടരുമെന്നാണ് മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *