കള്ളാര്‍ ഗ്രാമ പഞ്ചായത്തില്‍ ജൈവ കീടനിയന്ത്രണോപാധികള്‍ വിതരണം ചെയ്തു

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2024-25 ‘വിള ആരോഗ്യ പരിപാലന കേന്ദ്രം – സേവനങ്ങള്‍ വിപുലീകരിക്കല്‍’ എന്ന പദ്ധതിയുടെ ഭാഗമായി ജൈവ കീട നിയന്ത്രണോപാധികള്‍ വിതരണം ചെയ്തു. കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്‍ വിതരണോദ് ഘാടനം നിര്‍വ്വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഗോപി, പഞ്ചായത്തംഗങ്ങളായ സബിത ബി , ലീല ഗംഗാധരന്‍, വനജ ഐത്തു ,കൃഷി ഓഫിസര്‍ ഹനീന കെ എം എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷകര്‍, കൃഷിഭവന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍സംബന്ധിച്ചു.
കള്ളാര്‍ കൃഷിഭവന്‍ വിള ആരോഗ്യ പരിപാലന കേന്ദ്രം വഴി രോഗ – കീട നിയന്ത്രണ മാര്‍ഗങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ട്രൈക്കോെഡര്‍മ, സ്യൂഡോമോണസ്, ബ്യൂവെറിയ, വെര്‍ടിസിലിയം, ട്രൈക്കോ കാര്‍ഡ്, വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം, ദ്വിതീയ സൂക്ഷ്മ മൂലക മിശ്രിതങ്ങളായ അയര്‍, സമ്പൂര്‍ണ, തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *