ഉദുമ : ഉദുമ ഗവ. ഹയര്‍ സെക്കന്ററി വിദ്യാലയത്തില്‍ വിശാലമായ ഗ്രൗണ്ട് ഉണ്ടെങ്കിലും സ്പോര്‍ട്സ് പവലിയന്‍ ഇല്ലാത്തത് മൂലം കായികതാരങ്ങളും വിദ്യാര്‍ത്ഥികളും വിഷമിക്കുന്ന സാഹചര്യത്തില്‍ വിദ്യാലയത്തില്‍ സ്പോര്‍ട്സ് പവലിയന്‍ നിര്‍മ്മിക്കണമെന്ന് ഉദുമ ഗവ. ഹയര്‍ സെക്കന്റി വിദ്യാലയത്തിലെ 1981-82 വര്‍ഷത്തിലെ എസ്.എസ്.എല്‍.സി. ബാച്ചായ സ്നേഹക്കൂടാരം കൂട്ടായ്മ അധികൃതരോട് ആവശ്യപ്പെട്ടു. വിദ്യാലയത്തില്‍ വെക്കേഷന്‍ സമയത്ത് അലുമിന അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മെഗാ പരിപാടിയും മെഡിക്കല്‍ ക്യാമ്പും വിജയിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. പി.വി. ഉദയകുമാര്‍ അധ്യക്ഷം വഹിച്ചു. ശ്രീധരന്‍ കമ്മട്ട, എന്‍. മുഹമ്മദ്കുഞ്ഞി, അഷറഫ് മാങ്ങാട്, തിലകരാജന്‍, കുഞ്ഞിരാമന്‍, രാജശേഖരന്‍, ഷാഫി മാങ്ങാട്, വിശ്വനാഥന്‍ നമ്പ്യാര്‍, നാരായണന്‍ കരിപ്പോടി, അലങ്കാര്‍ ഷാഫി, പുഷ്പാവതി, സുഗന്ധി, ശാന്തകുമാരി, പ്രമീള എന്നിവര്‍ പ്രസംഗിച്ചു.