കോളിച്ചാല്‍: കോളിച്ചാല്‍ – ചെറുപുഴ മലയോര ഹൈവേയില്‍ കാറ്റാംകവലയില്‍ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണം നടക്കുന്നതിനാല്‍ നാളെ ഒക്ടോബര്‍ 24-ാം തീയതി മുതല്‍ ഇതു വഴിയുളള ഗതാഗതം പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ നിരോധിച്ചിരിക്കുന്നു. ചിറ്റാരിക്കാലില്‍ നിന്നും മാലോം ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങള്‍ ചിറ്റാരിക്കാല്‍ ചട്ടമല റോഡ് വഴിയും വലിയ വാഹനങ്ങള്‍ വരക്കാട് പറമ്പ – പ്ലാത്തോട്ടം കവല പി ഡബ്യു ഡി റോഡ് വഴിയും പോകേണ്ടതാണെന്ന് കാസര്‍ഗോഡ് കെ ആര്‍ എഫ് ബി പി എം യു ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.