പരപ്പ ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ (ഗ്രാമീണ്‍) ഗുണഭോക്താക്കള്‍ക്കായി രജിസ്ട്രേഷന്‍ ക്യാമ്പും ഓറിയന്റേഷന്‍ ക്ലാസ്സും സംഘടിപ്പിച്ചു

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് പി എം എ വൈ (ഗ്രാമീണ്‍ ) ഗുണഭോക്താക്കള്‍ക്കായി രജിസ്ട്രേഷന്‍ ക്യാമ്പും ഓറിയന്റേഷന്‍ ക്ലാസ്സും സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്തില്‍ വച്ചു നടന്ന സംഗമം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്. പി. എം.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ ശിവദാസ്, പഞ്ചായത്ത് അംഗങ്ങളായ കെ ജെ ജെയിംസ്, എന്‍ വിന്‍സന്റ്, രാധാ സുകുമാരന്‍, സൗമ്യ മോള്‍ പി കെ, സജിനി മോള്‍ വി, വി വി ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പി. എം. എ. വൈ. ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളെയും വെരിഫിക്കേഷന്‍ നടത്തി 30നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിനു തീരുമാനിച്ചു. അപേക്ഷ ലഭിച്ചു ഒരു ദിവസത്തിനകം എന്‍. ഒ. സി. ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും പി. എം. എ. വൈ. ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഗുണഭോക്താക്കളും അതാതു പഞ്ചായത്തുകളിലെ ജനപ്രതി നിധികള്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ ബന്ധപ്പെട്ട് കരാര്‍ വെയ്ക്കുന്നതിനുള്ള നടപടികള്‍ ചെയ്യണമെന്ന് ജോയിന്റ് ബി. ഡി. ഒ. അറിയിച്ചു.ജോയിന്റ് ബി. ഡി. ഒ കെ.ജി ബിജു കുമാര്‍ , ഹൗസിങ് ഓഫീസര്‍ ജനാര്‍ദ്ദനന്‍. കെ, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രഞ്ജിത്ത് കെ. സി എന്നിവര്‍ പദ്ധതി വിശദീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *