അമ്പലത്തറയിലെ ജ്യോതിയുടെ അപ്പൂപ്പനും അമ്മൂമയും 75 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ് നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്ന് പത്തനം തിട്ടയില്‍ താമസത്തിനെത്തിയതായിരുന്നു. അവിടെ നിന്ന് കാസര്‍കോട് കാഞ്ഞിരപ്പൊയിലിലേക്ക്. ലോട്ടറി തൊഴിലാളിയായ ജ്യോതിക്ക് വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുണ്ട്. അമ്മ ചെല്ലമ്മയ്ക്ക് നേരത്തെ പട്ടയം ലഭിച്ച ആറ് സെന്റ് ഭൂമിയില്‍ വീട് വെച്ച് സഹോദരങ്ങള്‍ക്കൊപ്പം താമസിച്ചു വരികയാണ് ജ്യോതിയും മക്കളും. സ്വന്തമായി പട്ടയം ലഭിച്ചതോടെ ലൈഫ് പദ്ധതിയില്‍ വീടിന് അപേക്ഷിക്കാനിരിക്കുകയാണ് ജ്യോതി.