രാജപുരം:അമ്പലത്തറ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി നടത്തുന്ന അഖില കേരള നാടകോത്സവത്തിന്റെ ഭാഗമായി നടന്ന വനിതാസംഗമം നാടക ചലചിത്ര നടി മിനി ഷൈന്‍ ഉദ്ഘാടനം ചെയ്തു. പോയകാലം നാടകത്തില്‍ സ്ത്രീ അഭിനയിക്കുന്നത് കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കിയ അസഹഷ്ണത തീവ്രമായിരുന്നുവെന്ന് സ്വന്തം അനുഭവത്തിലൂടെ മിനി പങ്കുവെച്ചു.
നാടക പ്രവര്‍ത്തകര്‍ ഒരു കുടുംബം പോലെയാണെന്നും സിനിമ അതില്‍ നിന്ന് വ്യത്യസ്ഥമാണെന്നും അവര്‍ പറഞ്ഞു. സി. ജയ അദ്ധ്യക്ഷത വഹിച്ചു. ഡോ: സി കെ സബിത മുഖ്യപ്രഭാഷണം നടത്തി. രാജേഷ് സ്‌കറിയ, സരിജ ബാബു സ്വാഗതവും പി പത്മാവതി നന്ദിയും പറഞ്ഞു.