വെള്ളിക്കോത്ത്: കഴിഞ്ഞ ദിവസം സന്ധ്യക്ക് 7.45 മണിയോടുകൂടി ഉണ്ടായ ഇടിമിന്നലില്‍ അജാനൂര്‍ പഞ്ചായത്തിലെ വെള്ളിക്കോത്ത് ആറാം വാര്‍ഡ് വീണച്ചേരിയില്‍ കനത്ത നാശനഷ്ടം സംഭവിച്ചു. ഇരുപതോളം വീടുകള്‍ക്കാണ് ഇവിടെ കേടുപാടുകള്‍ സംഭവിച്ചത്. ഒരു വീട് പൂര്‍ണ്ണമായും അഞ്ചോളം വീടുകള്‍ ഭാഗികമായും നാശനഷ്ടത്തിനി രയായി. വീണ ചേരിയിലെ വി. നാരായണീ എന്നിവരുടെ വീട് ഭാഗ്യമായി തകര്‍ന്നു ആളപായം ഉണ്ടായില്ല. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് രക്ഷ ഉണ്ടായതെന്ന് നാരായണീ പറഞ്ഞു. ഗൃഹോപകരണങ്ങള്‍, ടി.വി. മോട്ടോര്‍, ഫാന്‍ എന്നിവ കത്തി നശിച്ചു. 4 തെങ്ങുകള്‍ക്കും ഇടിമിന്നലില്‍ നഷ്ടം സംഭവിച്ചു. വി. ശൈലജയുടെ വീടിനും ഭാഗികമായി നാശനഷ്ടം ഉണ്ടായി. ഗൃഹോപകരണങ്ങള്‍, ടി.വി,മോട്ടോര്‍,വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ് എന്നിവയും വയറിങ് പൂര്‍ണമായും കത്തി നശിച്ചു. മോഹനന്റെ വീടിനും ഭാഗികമായി നാശ നഷ്ടം ഉണ്ടായി. വീട്ടിലെ ടിവി, ഫ്രിഡ്ജ്, മോട്ടോര്‍ കൂടാതെ വയറിങ് പൂര്‍ണമായും കത്തി നശിച്ചു. വീണച്ചേരി വടക്കേവീട് തറവാട്ടിലും ഇടിമിന്നലില്‍ കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചത്. വീടിന് ഭാഗ്യമായി നാശനഷ്ടം ഉണ്ടായി. വയറിങ് പൂര്‍ണമായി കത്തി നശിച്ചു. ഫ്രിഡ്ജ്, ടിവി, മോട്ടോര്‍,ഫാനുകള്‍ എന്നിവയും കത്തി നഷ്ടപ്പെട്ടു. ബി. മറിയത്തിന്റെ വീടിനും നാശനഷ്ടം ഉണ്ടായി വീട്ടിലെ ഗൃഹോപകരണങ്ങള്‍, ടിവി, ഫാന്‍, മോട്ടോര്‍, വയറിങ്പൂര്‍ണ്ണമായും കത്തി നശിച്ചു.
സി.മറിയത്തിന്റെ വീടിനും നാശ നഷ്ടമുണ്ടായി. ടിവി, ഫാന്‍, മോട്ടോര്‍ എന്നിവയും വയറിങ് പൂര്‍ണമായി കത്തി നശിച്ചു. പാത്തുമ്മയുടെ വീട്ടിലെ വയറിങ്, മോട്ടോര്‍, ഫാന്‍ എന്നിവയും നശിച്ചവയില്‍ ഉള്‍പ്പെടുന്നു. അബ്ദുല്‍ ഗഫൂര്‍, കുട്ടിയമ്മ, അനീസ്, അന്‍സാര, മുരളി, ബി. മൊയ്തു, പുഷ്പലത, ടി.ബി. നാരായണന്‍, ടി. കൃഷ്ണന്‍ തുടങ്ങി കൂടുതല്‍ ആളുകളുടെ വീടുകള്‍, ഗൃഹോപകരണങ്ങള്‍ക് വയറിങ്ങുകള്‍, ഫലവൃക്ഷങ്ങള്‍ എന്നിവയുടെ നാശവും ഇടിമിന്നലിന്റെ ബാക്കിപത്രമാണ്.കാഞ്ഞങ്ങാട് എം.എല്‍.എ ഇ.ചന്ദ്രശേഖരന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. ദാമോദരന്‍, വാര്‍ഡ് മെമ്പര്‍ ബാലകൃഷ്ണന്‍ വെള്ളിക്കോത്ത്, വില്ലേജ് ഓഫീസര്‍ പ്രദീപ് കുമാര്‍ എസ്. കെ . പൊതുപ്രവര്‍ത്തകരായ വി. വി.തുളസി, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ തുടങ്ങി വിവിധ ആളുകള്‍ സ്ഥലം സന്ദര്‍ശിച്ച് പ്രദേശവാസികള്‍ക്ക് ആശ്വാസമേകി. നാശ നഷ്ടങ്ങളുടെ വിവരം ശേഖരിച്ച് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും നാശ നഷ്ടത്തിന് ഇരയായവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുമെന്നും എം.എല്‍.എ ഇ.ചന്ദ്രശേഖരനും പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭയും വില്ലേജ് ഓഫീസര്‍ എസ്. കെ. പ്രദീപ് കുമാറും പറഞ്ഞു.