എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാനതല സി ബി എസ് ഇ സഹോദയ കലോത്സവത്തില്‍ സദ്ഗുരു പബ്ലിക് സ്‌കൂളിന് അഭിമാനനേട്ടം.

കാഞ്ഞങ്ങാട്: എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാനതല സി ബി എസ് ഇ സഹോദയ കലോത്സവത്തില്‍ സദ്ഗുരു പബ്ലിക് സ്‌കൂളിന് അഭിമാനനേട്ടം. സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ആദ്യ മധു ഫോക്ക് ഡാന്‍സ് കാറ്റഗറി ഒന്നാം വിഭാഗത്തില്‍ എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം നേടി. ഇംഗ്ലീഷ് പദ്യം ചൊല്ലലില്‍ കാറ്റഗറി മൂന്നാം വിഭാഗത്തില്‍ ജാനവി എം സുനില്‍ എ ഗ്രേഡോടുകൂടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ സ്‌കൂള്‍ മാനേജ്‌മെന്റും സ്റ്റാഫും അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *