വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; പ്രതി പിടിയില്‍

മലപ്പുറം: നിലമ്ബൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. നാലു മാസത്തിനു ശേഷമാണ് പ്രതി പിടിയിലായത്. അകമ്ബാടം എരഞ്ഞിമങ്ങാട് സ്വദേശി നിഷാദിനെയാണ് നിലമ്ബൂര്‍ പൊലീസ് പിടികൂടിയത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ വിജനമായ സ്ഥലത്തേക്ക് ബലം പ്രയോഗിച്ച് കൂട്ടി കൊണ്ടുപോയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ഇക്കഴിഞ്ഞ ജൂണ്‍ 19നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്ക് നേരെയാണ് ഇയാളുടെ അതിക്രമമുണ്ടായത്. തനിച്ച് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന പ്രതി, എരഞ്ഞിമങ്ങാട് ഫോറസ്റ്റ് ഓഫീസിനു സമീപം എത്തിയപ്പോള്‍ ബലം പ്രയോഗിച്ച് പെണ്‍കുട്ടിയുടെ ഷാള്‍ കൊണ്ട് കൈകള്‍ പിറകിലേക്ക് കെട്ടി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് പിടിച്ച് വലിച്ച് കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ആളുകള്‍ വരുന്നത് കണ്ട ഇയാള്‍ കുട്ടിയെ ഉപേക്ഷിച്ച് കാട്ടില്‍ ഓടി ഒളിച്ചു. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഏറെ പണിപെട്ടാണ് പ്രതിയിലേക്കെത്തിയത്. പ്രതി നിഷാദിനെ പെണ്‍കുട്ടി പിന്നീട് തിരിച്ചറിഞ്ഞു. ഇതോടെ നിഷാദ് കുറ്റം സമ്മതിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *