കണ്ണൂര്‍: കണ്ണൂര്‍- ഷൊര്‍ണൂര്‍ എക്സ്പ്രസിന്റെ സര്‍വീസ് നീട്ടി. ആഴ്ചയില്‍ നാല് ദിവസം മാത്രമുണ്ടായിരുന്ന സര്‍വീസ് ഏഴ് ദിവസമാക്കി. നവംബര്‍ ഒന്ന് മുതല്‍ ട്രെയിന്‍ എല്ലാ ദിവസവും ഓടിത്തുടങ്ങും. നിലവില്‍ നാല് ദിവസം മാത്രമാണ് സര്‍വീസ് ഉള്ളത്. സര്‍വീസ് നീട്ടുന്നതോടെ മലബാറിലെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകും. ജൂലൈയില്‍ സര്‍വീസ് അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ട്രെയിനാണ് ഘട്ടം ഘട്ടമായി സര്‍വീസ് നീട്ടി നല്കി ഇപ്പോള്‍ ഡിസംബര്‍ 31 വരെയാക്കിയിരിക്കുന്നത്