കാഞ്ഞങ്ങാട്: ‘ഉത്തരവാദിത്തം: മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ഡിസംബറില്‍ തൃശൂരില്‍ സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ മുന്നോടിയായി കാഞ്ഞങ്ങാട്ട് നിന്നും ആരഭിക്കുന്ന മാനവ സഞ്ചാരത്തിന്റെ ഭാഗമായുള്ള ബഹുജന സംഗമം 27ന് ഉച്ചക്ക് 12.30ന് കാഞ്ഞങ്ങാട്ടെ ഹോട്ടല്‍ ബേക്കല്‍ ഇന്റര്‍നാഷണലില്‍ നടക്കും. സമസ്ത സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി അധ്യക്ഷത വഹിക്കും. സി കെ റാഷിദ് ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈ പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ജില്ലാ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കെ പി അബ്ദുല്‍ റഹ്‌മാന്‍ സഖാഫി, വി സി അബ്ദുല്ല സഅദി, അബ്ദുല്‍ റഷീദ് സഅദി പൂങ്ങോട്, ബഷീര്‍ മങ്കയം, ഹമീദ് മൗലവി കാഞ്ഞങ്ങാട്, അബ്ദുല്ല സഅദി പരപ്പ, വി സി മുഹമ്മദ് അബുദാബി, അബ്ദുറഹ്‌മാന്‍ ഹാജി ബഹ്‌റൈന്‍, സി അബ്ദുല്ല ഹാജി ചിത്താരി, മൂസ സഖാഫി കളത്തൂര്‍, സിദ്ദിഖ് സഖാഫി ബായാര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, ശിഹാബ് പാണത്തൂര്‍, സത്താര്‍ മൗലവി പഴയ കടപ്പുറം, അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി മൗക്കോട്, യൂസഫ് മദനി ചെറുവത്തൂര്‍, അഷ്‌റഫ് കരിപ്പൊടി, അലി പൂച്ചക്കാട്, ശിഹാബ് അഹ്സനി പാണത്തൂര്‍, മഹ്‌മൂദ് അംജദി, മദനീയം അബ്ദുല്‍ ലത്വീഫ് സഖാഫി തടുങ്ങിയവര്‍ സംബന്ധിക്കും. ജില്ലാ ജന സെക്രട്ടറി അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട സ്വാഗതം പറയും.