ദേശീയ ജനാധിപത്യ സഖ്യം കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊട്ടോടിയില്‍ ജനപഞ്ചായത്ത് നടത്തി

രാജപുരം:കേന്ദ്ര സര്‍ക്കാരിന്റെ ജനോപകാര പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ദേശീയ ജനാധിപത്യ സഖ്യം കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊട്ടോടിയില്‍ ജനപഞ്ചായത്ത് നടത്തി. പ്രകടനത്തിനു ശേഷം നടന്ന പൊതു യോഗത്തില്‍ എന്‍ ഡി എ പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ സി. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് വി. വി. രാജന്‍ ഉത്ഘാടനം ചെയ്തു സംസാരിച്ചു. ജില്ലാ സെക്രട്ടറി മനുലാല്‍ മേലത്ത്, മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ടമാണി, മണ്ഡലം ജനറല്‍ സെക്രട്ടറി കെ. കെ വേണുഗോപാല്‍, കള്ളാര്‍പഞ്ചായത്തംഗം എം.കൃഷ്ണകുമാര്‍, രാധാകൃഷ്ണന്‍ തേമനം പുഴ, എം.മധുസൂദനന്‍, കെ. രതീഷ് എന്നിവര്‍ സംസാരിച്ചു, എ പത്മനാഭന്‍ സ്വഗതവും ഭരതന്‍ ചെടിക്കുണ്ട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *