നവംബര്‍ 14 ന് കാസര്‍കോട് സംഘടിപ്പിക്കുന്ന ശിരുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതി ഹോസ്ദുര്‍ഗ്ഗ് ഗവ : ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച വര്‍ണ്ണോത്സവം കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഒ.എം ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്ല ബില്‍ടെക് മുഖ്യാതിഥിയായി. നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രഭാവതി കെ, അശോകന്‍, പി.ടി.എ പ്രസിഡന്റ് കെ.പി. മോഹനന്‍ എം.വി നാരായണന്‍, സതീശന്‍ എന്നീവര്‍ സംസാരിച്ചു.
ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടി.എം എ. കരീം സ്വാഗതവും സി.വി ഗിരീശന്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. വിജയികള്‍ക്ക് നവംബര്‍14 ന് വിദ്യാനഗര്‍ സണ്‍റൈസ് പാര്‍ക്കില്‍ നടക്കുന്ന ശിശുദിന പരിപാടിയില്‍ വച്ച് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും