ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍, ഉത്തരമേഖല സമ്മേളനം നീലേശ്വരത്ത് നടന്നു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മറവില്‍ തസ്തികകള്‍ വെട്ടിക്കുറക്കാനുള്ള നീക്കം പിന്‍വലിക്കുക, മൂല്യനിര്‍ണയത്തിന്റെ പ്രതിഫലം ഉടന്‍ വിതരണം ചെയ്യുക, അധ്യാപകരുടെ സ്ഥലംമാറ്റ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു. നീലേശ്വരം വ്യാപാര ഭവനില്‍ നടന്ന സമ്മേളനം കെ പി സി സി സെക്രട്ടറി എം അസ്സിനാര്‍ ഉദ്ഘാടനം ചെയ്തു. എച്ച് എസ് എസ് ടി എ ജില്ലാ പ്രസിഡന്റ് പി സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ എം ജോര്‍ജ് സംഘടന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. മുന്‍ സംസ്ഥാന പ്രസിഡന്റ് എം രാധാകൃഷ്ണന്‍ മുഖ്യ അതിഥിയായിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മടിയന്‍ ഉണ്ണികൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഇ ഷജീര്‍, എച്ച് എസ് എസ് ടി എ സംസ്ഥാന ഭാരവാഹികളായ കെ പി അനില്‍കുമാര്‍, റോണി ജേക്കബ്, സി എന്‍ വില്‍സണ്‍, കെ വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഖാദര്‍ കമ്മിറ്റി യും ഏകീകരണവും എന്ന വിഷയത്തില്‍ എച്ച് എസ് എസ് ടി എ ലീഗല്‍ സെല്‍ കണ്‍വീനര്‍ കെ വി ഷിബു ക്ലാസ്സ് കൈകാര്യം ചെയ്തു. എച്ച് എസ് എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ സദാശിവന്‍ സ്വാഗതവും, സെക്രട്ടറി സി പി അഭിരാം നന്ദിയും പറഞ്ഞു.