ബസ് വെയിറ്റിംഗ് ഷെല്‍ട്ടറുകള്‍ സംബന്ധിച്ച് രൂപരേഖ തയ്യാറാക്കും

ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി പുതുതായി നിര്‍മ്മിക്കുന്ന ബസ് വെയിറ്റിംഗ് ഷെല്‍ട്ടറുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് വ്യക്തമായ രൂപരേഖ തയ്യാറാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ സ്ഥാപിക്കുന്ന സ്ഥലം എംഎല്‍എ ഉള്‍പ്പെടെ ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് തീരുമാനിക്കണം ആര്‍ടിഒ ഇതു സംബന്ധിച്ച് ശാസ്ത്രീയമായി പരിശോധിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കി കൈമാറണം. നവംബര്‍ 20നകം ഇതില്‍ അന്തിമ തീരുമാനം എടുക്കണം. ബസ് വെയിറ്റിംഗ് ഷെല്‍ട്ടറുകള്‍ സംബന്ധിച്ച് യോഗം വിളിച്ചു ചേര്‍ക്കുന്നതിന് സബ് കളക്ടറെ ചുമതലപ്പെടുത്തി.

ഭൂരഹിത ഭവനരഹിത പട്ടികവര്‍ഗ്ഗക്കാരുടെ പട്ടയത്തിനോടുള്ള അപേക്ഷകളില്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി .ഇ ചന്ദ്രശേഖരന്‍ എംഎല്‍എയാണ് വിഷയം ഉന്നയിച്ചത്. ഒരേക്കര്‍ വരെ ഭൂമി നല്‍കുന്നതിനായി നിരസിച്ച കേസുകള്‍ പുനഃ പരിശോധിക്കുന്നതിനും ഡിജിറ്റല്‍ സര്‍വേ നടക്കുന്ന വില്ലേജുകളില്‍ ഇത്തരം കേസുകളില്‍ അന്തിമ തീരുമാനം കൈകൊണ്ട് മുന്നോട്ടുപോകുന്നതിനും തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എല്ലാ മാസവും പട്ടയം മിഷന്‍ യോഗം ചേര്‍ന്ന് ജില്ലാ കളക്ടര്‍ നേരിട്ട് പുരോഗതി വിലയിരുത്തുന്നുണ്ടെന്നും യോഗത്തില്‍ അറിയിച്ചു.
സര്‍ക്കാര്‍ ഭൂമി കൈവശം വെച്ച കേസുകളില്‍ വീണ്ടും വിശദമായ പരിശോധന നടത്താന്‍ വില്ലേജ് ഓഫീസര്‍മാര്‍ കാലതാമസം വരുത്തരുതെന്ന് എംഎല്‍എ പറഞ്ഞു.
ഒരാഴ്ചക്കകം എല്ലാ തഹസില്‍ദാര്‍ മാരോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.

ജില്ലയിലെ ബസ് ഫെയര്‍ സ്റ്റേജ് അപാകതകള്‍ പരിഹരിക്കുന്നതിന് ജില്ലാ വികസന സമിതി യോഗ തീരുമാനപ്രകാരമുള്ള അന്വേഷണ റിപ്പോര്‍ട്ട്. അന്തിമനുമതിക്കായി അടുത്ത ആര്‍ടിഎ യോഗത്തില്‍ സമര്‍പ്പിക്കുമെന്ന് ആര്‍ടിഒ അറിയിച്ചു. .

കാഞ്ഞങ്ങാട് കുശാല്‍നഗര്‍ റെയില്‍വേ മേല്‍പ്പാലത്തിന് അനുമതിയായെങ്കിലും ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്കു തുക കൈമാറുന്നതിനുള്ള തടസ്സം നീക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു. ഇതിനായി ഫിനാന്‍സ് ഓഫീസറെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.
ചായ്യോം കയ്യൂര്‍ റോഡില്‍ സോയില്‍പൈപ്പിംഗ് പ്രതിഭാസം കാരണം ഉണ്ടായ അപകടാവസ്ഥ നീക്കുന്നതിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു.
ചില ഉത്തരവുകളില്‍
റവന്യൂ ഉദ്യോഗസ്ഥര്‍ വരുത്തുന്ന തെറ്റുകള്‍ അപേക്ഷകരെ ദോഷകരമായി ബാധിക്കാതിരിക്കാന്‍ നടപടി ഉണ്ടാകണമെന്നും നിര്‍ദ്ദേശിച്ചു. ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി വിച്ഛേദിക്കപ്പെട്ട പാര്‍ശ്വ റോഡുകള്‍ പുനസ്ഥാപിക്കുന്നതിന് നടപടി അനിവാര്യമാണെന്നും എംഎല്‍എ പറഞ്ഞു. കാഞ്ഞങ്ങാട് നഗരത്തിലെ തെരുവ് വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് ഡിറ്റിപിസിയോട് നിര്‍ദ്ദേശിച്ചു. ഇതിനായി ഡി ടി പി സി സെക്രട്ടറി കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍. സെക്രട്ടറി തുടങ്ങിയവരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു

മഞ്ചേശ്വരം മണ്ഡലത്തില്‍ ദേശീയപാതനിര്‍മ്മാണത്തിന്റെ ഭാഗമായി മാറ്റിയ മിനി, ഹൈമാസ്റ്റ് ലൈറ്റുകള്‍ പുനസ്ഥാപിക്കുന്നതും അറ്റകുറ്റപ്പണികള്‍ നടത്തുന്നതും അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് എ കെ എം അഷ്‌റഫ് എംഎല്‍എ പറഞ്ഞു മാറ്റിയ ലൈറ്റുകള്‍ പലതും ഇതിനകം ഉപയോഗശൂന്യമായിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
ഗ്രാമപഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതിയില്‍ ഇതിനായി തുക വകയിരുത്തിയിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
മൊഗ്രാല്‍ യൂനാനി ഡിസ്‌പെന്‍സറി കെട്ടിട നിര്‍മ്മാണത്തിനായി കണ്ടെത്തിയ ഭൂമി കൈമാറ്റം നടപടികള്‍ വേഗത്തിലാക്കും. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് പ്രൊപ്പോസല്‍ ഉടന്‍ സമര്‍പ്പിക്കും. മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ ഫണ്ടില്‍ നാല് കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഐസോലേഷന്‍ വാര്‍ഡ് ഇന്‍പേഷ്യന്റ് വിഭാഗമായി മാറ്റണമെന്ന് എ കെ എം അഷ്‌റഫ് എംഎല്‍എ ആവശ്യപ്പെട്ടു.

സിവില്‍ സ്റ്റേഷന്‍
കോമ്പൗണ്ടിനുള്ളില്‍ തദ്ദേശസ്വയംഭരണം ജോയിന്റ് ഡയറക്ടര്‍ ഓഫീസ് വരെയുള്ള റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്ന് യോഗത്തില്‍ അറിയിച്ചു.
രണ്ടു ഘട്ടത്തിലായി റോഡ് പ്രവര്‍ത്തി പൂര്‍ത്തീകരിക്കും . കാസര്‍കോട് എംഎല്‍എയുടെ 2017- 2018 സാമ്പത്തിക വര്‍ഷം മുതല്‍ ടെന്‍ഡര്‍ സേവിങ്‌സ് ഇനത്തില്‍ 2.01 കോടി രൂപ ലഭ്യമാണെന്ന് ജോയിന്റ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.
കാസര്‍കോട് നഗരസഭ ഓഫീസ് അനക്‌സ് കെട്ടിടം നിര്‍മ്മാണ പ്രവര്‍ത്തി ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ രേഖകള്‍ കാസര്‍കോട് മുന്‍സിപ്പാലിറ്റി തിങ്കളാഴ്ച കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കൈമാറുമെന്ന് അറിയിച്ചു.

ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു
യോഗത്തില്‍ എംഎല്‍എമാരായ ഇ ചന്ദ്രശേഖരന്‍ എന്‍ എ നെല്ലിക്കുന്ന് എ കെ എം അഷറഫ്
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത സബ് കളക്ടര്‍ പ്രതീക് ജയിന്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി രാജേഷ് വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *