രാജപുരം :26-ാം മത് കേരള സംസ്ഥാന സബ്ജൂനിയര്‍ ആന്‍ഡ് കിഡ്ഡീസ് തൈക്കോണ്ട്വോ ചാമ്പ്യന്‍ഷിപ്പില്‍ മിന്നും താരമായി പാര്‍വണ ആര്‍ . 2024 ഒക്ടോബര്‍ 26 മുതല്‍ 27 വരെ ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന മത്സരത്തില്‍ കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 6-ാം തരം വിദ്യാര്‍ത്ഥിനി ആര്‍. പാര്‍വണ 57 കിലോ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി .ചക്കിട്ടടുക്കം സ്വദേശികളായ ഹരിപ്രിയ ടി.കെ യുടെയും രഞ്ജിത്ത് കെ പിയുടെയും മകളാണ്.2024 നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നു വരെ ഹരിയാനയില്‍ വച്ച് നടക്കുന്ന ദേശീയ സബ്ജൂനിയര്‍ തൈക്കൊണ്ട്വോ ചാമ്പ്യന്‍ഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഈ കൊച്ചുമിടുക്കി.