കോഴിക്കോട്: ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ താമരശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം. കുഴി അടയ്ക്കുന്നതിനുള്ള പ്രവൃത്തികള്‍ക്ക് വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ചുരത്തിലെ 6, 7, 8 വളവുകളില്‍ രൂപപ്പെട്ടിട്ടുള്ള കുഴികള്‍ അടയ്ക്കുന്നതിനും 2, 4 വളവുകളിലെ താഴ്ന്ന് പോയ ഇന്റര്‍ലോക്ക് കട്ടകള്‍ ഉയര്‍ത്തുന്നതിനും വേണ്ടിയാണ് നിയന്ത്രണം.
ഈ മാസത്തിന്റെ തുടക്കത്തിലും താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അടിവാരം മുതല്‍ ലക്കിടി വരെയുള്ള ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് അന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ മാസം 7 മുതല്‍ 11 വരെ പകല്‍ സമയങ്ങളിലായിരുന്നു ഭാരമുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.