തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തി പ്രിയങ്ക

വയനാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രയങ്കാ ഗാന്ധി വയനാട്ടിലെത്തി. ഹെലികോപ്റ്റര്‍ മാര്‍ഗം നീലഗിരി കോളേജ് ഗ്രൗണ്ടിലാണ് പ്രിയങ്ക ഗാന്ധി എത്തിയത്. വന്‍വരവേല്‍പ്പോട് കൂടിയാണ് നേതാക്കള്‍ പ്രിയങ്കയെ സ്വീകരിച്ചത്. പ്രിയങ്കയ്‌ക്കൊപ്പം ഡല്‍ഹിയില്‍ നിന്നുള്ള മറ്റ് നേതാക്കള്‍ ആരുമുണ്ടായിരുന്നില്ല. ഇന്നും നാളേയുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രിയങ്ക ഉണ്ടാവും. രണ്ട് ദിവസങ്ങളില്‍ ഏഴിടങ്ങളിലാണ് പ്രചാരണം നടക്കുന്നത്. സുല്‍ത്താന്‍ ബത്തേരി മീനങ്ങാടിയില്‍ നിന്നാണ് ആദ്യസമ്മേളനം തുടങ്ങുന്നത്. വിദ്യാര്‍ത്ഥികളുമായി സംസാരിച്ച ശേഷമാണ് പിന്നീട് പ്രിയങ്ക നീലഗിരി കോളേജില്‍ നിന്നും മടങ്ങിയത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്തെ പരിപാടിയില്‍ പ്രിയങ്ക പങ്കെടുക്കും. നാളെ തിരുവമ്ബാടി, ഏറനാട്, വണ്ടൂര്‍, നിലമ്ബൂര്‍ നിയോജക മണ്ഡലങ്ങളിലെ പരിപാടികളിലും പ്രിയങ്ക പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *