കാസര്‍കോട് ജില്ല വ്യവസായ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. അനന്തപുരം വ്യവസായ പാര്‍ക്കില്‍ ഏഴു പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും ആറ് വ്യവസായ സംരംഭങ്ങളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയും ചെയ്തു. ജര്‍മ്മന്‍സാമ്പത്തിക സഹായത്തോടെയുള്ള വേസ്റ്റ് മാനേജ്മെന്റ് കമ്പനിയും ഉദ്ഘാടനം ചെയ്തിട്ടുണ്ട്. അതോടൊപ്പം മടിക്കൈ ഇന്റസ്ട്രിയല്‍ പാര്‍ക്കിലെ അലോട്ട്മെന്റ് ആരംഭിച്ചുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ജില്ലയിലെ എം.എല്‍.എ മാര്‍ കാസര്‍കോട്ടെ ചെങ്കല്‍ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കളക്ടറേറ്റില്‍ ഉയോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചെങ്കല്‍ മേഖലയിലെ നിരക്ക് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും പഠന റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിരക്കില്‍ വരുത്തുന്ന മാറ്റങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ട കമ്മറ്റിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ പരിഗണനയിലാണ്. അധികം വൈകാതെ തീരുമാനമുണ്ടാകും. നിലവിലെ സാഹചര്യത്തില്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്. അതില്‍ പ്രോയോഗികമല്ലാത്ത വിഷയങ്ങള്‍ എം.എല്‍.എ മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പ്രായഗികമല്ലാത്ത വിഷയങ്ങള്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തും.
മേഖലയിലെ ധാതുക്കളുടെ സംരക്ഷണത്തിനും നടപടി സ്വീകരിക്കും. ജില്ലയിലെ ധാതുസമ്പത്തിനെ കുറിച്ച് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പ്രത്യേക പഠനം നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നവ കേരള സദസ്സില്‍ ജില്ലയില്‍നിന്ന് ഉന്നയിച്ച പ്രധാന പ്രശ്നങ്ങളീല്‍ ഒന്നാണിത്. യോഗത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പു, എ.കെ.എം അഷറഫ്,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് ജെം എസ് സോമശേഖര, പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍, ജി.എസ്.ഐ പ്രതിനിധി ഡോ.അമ്പിളി, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ഡോ ഹരികുമാര്‍, വനംവകുപ്പ് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.