രാജപുരം : കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഡിജി കേരളം പദ്ധതി പൂര്‍ത്തികരണ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ എന്‍ എസ് അധ്യക്ഷത വഹിച്ചു. ഡിജി കേരളം പഞ്ചായത്ത് ആര്‍ പി സുധാകരന്‍ പദ്ധതിയുടെ പ്രവര്‍ത്തന വിശകലനം നടത്തി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ വരയില്‍, പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍ പി, പഞ്ചായത്ത് ആര്‍ പി രാമചന്ദ്രന്‍ , ബ്ലോക്ക് പി ഒ ഗംഗാധരന്‍, ആര്‍ ജി എസ് എ കോര്‍ഡിനേറ്റര്‍ അശ്വതി, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ പി എല്‍ ഉഷ, എന്‍ എസ് എസ് വളണ്ടിയര്‍ മാസ്റ്റര്‍ ദര്‍ശാന്ത് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വളണ്ടിയര്‍മാര്‍ അടക്കം എണ്‍പതോളം പേര്‍ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി ജയ്‌സണ്‍ സ്വാഗതവും പ്രേരക് ലതിക യാദവ് നന്ദിയും പറഞ്ഞു