രാജപുരം: കടകളില്‍ സ്‌കൂള്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ കൊടുക്കുന്നു എന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒടയംചാലില്‍ നടത്തിയ മൊബൈല്‍ ഫോണ്‍ റൈഡില്‍ സ്‌കൂള്‍ കുട്ടികള്‍ ഏല്‍പ്പിച്ച എട്ടോളം വിലപിടിപ്പുള്ള ഐ ഫോണുകളും, ആന്‍ഡ്രോയ്ഡ് ഫോണുകളും പിടിച്ചെടുത്തു.
രക്ഷിതാക്കളുമൊത്തു പോലീസ് സ്റ്റേഷനില്‍ എത്തിയ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മൊബൈല്‍ ഫോണ്‍ അഡിക്ഷനെ കുറിച്ചും ഇന്റര്‍നെറ്റ് ചതിക്കുഴികളെ കുറിച്ചും ക്ലാസ്സ് നല്‍കിയ ശേഷം മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കുകയും ഫോണ്‍ തിരികെ നല്‍കുകയും ചെയ്തു. കടകളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഫോണ്‍ സൂക്ഷിച്ച കടയുടമയ്ക്ക് പോലീസ് താക്കീത് നല്‍കുകയും, ആവര്‍ത്തിക്കുകയാണെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കും എന്നുള്ള മുന്നറിയിപ്പും നല്‍കി. രാജപുരം സബ് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാറിനോടൊപ്പം ശിശു സൗഹൃദ ഓഫീസര്‍ എ എസ് ഐ രാജേഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷിന്റോ, വിജിത്ത്, വിനോദ് എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു.