വെടിക്കെട്ടപകടത്തില്‍ സംയുക്ത ജമാഅത്ത് ദുഃഖം രേഖപ്പെടുത്തി.

കാഞ്ഞങ്ങാട്:നീലേശ്വരം അഞ്ഞൂരമ്പലത്തിലെ ഉത്സവത്തിനിടയിലുണ്ടായ വെടിക്കെട്ടപകടത്തില്‍ കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാ അത് സുവര്‍ണ്ണ ജൂബിലി സംഘാടക സമിതി യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്കെല്ലാം ദൈവം സമ്പൂര്‍ണ്ണ സുഖം പ്രദാനം ചെയ്യട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ചെയര്‍മാന്‍ സി കുഞ്ഞഹമ്മദ് പാലക്കി അധ്യക്ഷനായി.ജനറല്‍ കണ്‍വീനര്‍ ബഷീര്‍ വെള്ളിക്കൊത്ത് വിഷയാവതരണം നടത്തി.ട്രെഷറര്‍ എം കെ അബൂബക്കര്‍ ഹാജി,ഭാരവാഹികളായ മുബാറക് ഹാസൈനാര്‍ ഹാജി,ജാതിയില്‍ ഹസൈനാര്‍ ഹാജി,പി കെ അബ്ദുല്ലക്കുഞ്ഞി,ശരീഫ് എന്‍ജിനിയര്‍,കെ കെ അബ്ദുര്‌റഹ്മാന്‍,കെ കെ അബൂബക്കര്‍ മാസ്റ്റര്‍,തജ്ജുദ്ദീന്‍ കമ്മാടം,റഷീദ് തോയമ്മല്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *