അനധികൃത മണല്‍ഖനനം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥനെ ട്രാക്ടര്‍ കയറ്റി കൊന്നു: 25 കാരന്‍ അറസ്റ്റില്‍

ഭോപാല്‍: മധ്യപ്രദേശില്‍ അനധികൃത മണല്‍ഖനനം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥനെ ട്രാക്ടര്‍ കയറ്റി കൊന്ന പ്രതി പിടിയില്‍. പ്രസന്‍ സിങ് ആണ് കൊല്ലപ്പെട്ട സംഭവത്തില്‍ ട്രാക്ടറോടിച്ച ശുഭം വിശ്വകര്‍മ(25)യെ ആണ് പൊലീസ് അറസ്റ്റു ചെയ്തത്. ശഹ്‌ദോല്‍ ജില്ലയിലെ ഗോപാല്‍പുരില്‍ പരിശോധന നടത്തുന്നതിനിടെ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സോന്‍ നദിയില്‍നിന്ന് അനധികൃതമായി മണല്‍ കടത്തുന്നെന്നറിഞ്ഞ് പരിശോധനയ്‌ക്കെത്തിയതായിരുന്നു പ്രസന്‍ സിങ്ങും സംഘവും. മണലുമായെത്തിയ ട്രാക്ടര്‍ തടയാന്‍ പ്രസന്‍ സിങ് ശ്രമിച്ചെങ്കിലും ഇയാളെ ഇടിച്ചിട്ടശേഷം ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കുകയായിരുന്നു. നിര്‍ത്താതെപോയ ട്രാക്ടറെയും ഓടിച്ചയാളെയും പിന്നീട് പോലീസ് പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *