കോട്ടക്കല്‍: മദ്യലഹരിയില്‍ അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കുരുവട്ടൂര്‍ തെരുവത്ത്താഴം താഴത്ത് വീട്ടില്‍ റിദേഷിനെ (36)യാണ് കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് ഇയാള്‍ ഓടിച്ചിരുന്നത്. കോഴിക്കോട്ടുനിന്നാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലേക്ക് ബലിതര്‍പ്പണത്തിനായി കുടുംബം സഞ്ചരിച്ചത്.
ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യാത്രക്കാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന് ദേശീയപാത ചങ്കുവെട്ടി ജങ്ഷനില്‍ വെച്ച് കോട്ടക്കല്‍ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയില്‍ ഡ്രൈവര്‍ മദ്യപിച്ചെന്ന് തെളിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ക്ക് പിന്നീട് ജാമ്യം നല്‍കി. പിന്നീട് മറ്റൊരു വാഹനത്തിലാണ് സ്ത്രീകളടക്കമുള്ള ഇരുപതംഗ കുടുംബം യാത്ര തുടര്‍ന്നത്.