ഡിസംബര്‍ ഒന്നിന് കുവൈത്തില്‍ പൊതു അവധി

കുവൈത്ത് സിറ്റി: ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) ഉച്ചകോടിയുടെ ഭാഗമായി കുവൈത്തില്‍ ഡിസംബര്‍ ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അന്ന് അവധി ആയിരിക്കും. സിവില്‍ സര്‍വീസ് കമ്മീഷന്‍ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.

അടിയന്തര സേവനങ്ങളും പൊതു താല്‍പര്യ സേവനങ്ങളും നല്‍കുന്ന ഏജന്‍സികള്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതെ നടത്തുന്നതിനായി അതനുസരിച്ചുള്ള ഷെഡ്യൂളുകള്‍ തയ്യാറാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *