തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു. പിന്നാലെ ആത്മഹത്യാശ്രമം നടത്തിയ തടവുകാരനെ മെഡിക്കല്‍കോളേജ് ആശുപത്രിയിലെ പോലീസ് സെല്ലിലേക്ക് മാറ്റി. വധശ്രമ കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന ചാവക്കാട് സ്വദേശി ബിന്‍ഷാദ് ആണ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയത്. പ്രകോപനമൊന്നുമില്ലാതെ ഇയാള്‍ ഇഷ്ടിക കൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. രണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നിരവധി കേസുകളിലെ പ്രതിയും നേരത്തെ കാപ്പാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുള്ളയാളുമായ തൃശ്ശൂര്‍, ചാവക്കാട്, വാടാനപ്പള്ളി സ്വദേശി ബിന്‍ഷാദാണ് ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്‍പിച്ചത്. മാവോയിസ്റ്റ് അനുഭാവിയായ ചന്ദ്രു എന്ന തിരുവെങ്കിടത്തെയും ഇയാള്‍ ജയിലില്‍ വെച്ച് ഏതാനും ദിവസം മുമ്ബ് ആക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ ജയില്‍ അധികൃതര്‍ പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് വീണ്ടും ജയിലില്‍ ഇയാള്‍ ആക്രമണം നടത്തിയത്. ഈ സംഭവത്തിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.