നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്ബലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. നാല് ലക്ഷം രൂപ വീതമാണ് കുടുംബങ്ങള്‍ക്ക് നല്‍കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
ഇതുവരെ നാല് പേരാണ് അപകടത്തില്‍ മരിച്ചത്. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ്, കരിന്തളം കൊല്ലമ്ബാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപ് (38) എന്നിവരാണ് മരിച്ചത്. നൂറോളം പേര്‍ പൊള്ളലേറ്റ് ഇപ്പോഴും ചികിത്സയിലാണ്.